05 June, 2021 09:06:33 AM


സമരം നിയമവിരുദ്ധമെന്ന് കോടതി; മെഡിക്കൽ കോളേജുകളിലെ 3,500 ഡോ​ക്ട​ർ​മാ​ർ രാ​ജി വ​ച്ചു



ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ആ​റ് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള 3,500 ജൂ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ രാ​ജി വ​ച്ചു. സ്റ്റൈ​പ്പ​ന്‍​ഡ് തു​ക വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ സൗ​ക​ര്യം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ല് ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ര്‍ ന​ട​ത്തി​വ​ന്ന സ​മ​രം നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

24 ശ​ത​മാ​നം സ്റ്റൈ​പ്പ​ൻ​ഡും ആ​റ് ശ​ത​മാ​നം വാ​ർ​ഷി​ക സ്റ്റൈ​പ്പ​ൻ​ഡും വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നും കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നി​ടെ രോ​ഗം ബാ​ധി​ച്ചാ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ത​ങ്ങ​ൾ​ക്ക് കി​ട​ക്ക​ക​ൾ സം​വ​ര​ണം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ സ​മ​രം ചെ​യ്യു​ന്ന​ത്.

ഇ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ശ്വാ​സ് സാ​രം​ഗ് പ​റ​ഞ്ഞെ​ങ്കി​ലും രേ​ഖാ​മൂ​ല​മു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ ഇ​വ​ര്‍ ന​ട​ത്തി​വ​രു​ന്ന പ​ണി​മു​ട​ക്ക് മൂ​ലം രോ​ഗി​ക​ളും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

ഡോ​ക്ട​ർ​മാ​ർ ഉ​ട​ൻ ത​ന്നെ ജോ​ലി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​ല്ലെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തി​നു പി​ന്നാ​ലെ ജ​ബ​ൽ​പൂ​രി​ലെ മ​ധ്യ​പ്ര​ദേ​ശ് മെ​ഡി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല 450 ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി.

ഇ​തി​നു പി​റ​കെ​യാ​ണ് സം​സ്ഥാ​ന​ത്തെ എ​ല്ലാ ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രും രാ​ജി​വ​ച്ച​താ​യി അ​റി​യി​ച്ച​ത്. "ഞ​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷ വേ​ണം. ഞ​ങ്ങ​ൾ​ക്കോ ഞ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കോ രോ​ഗം ബാ​ധി​ച്ചാ​ൽ കി​ട​ക്ക​ക​ളി​ല്ല.- ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ അ​സോ​സി​യേ​ഷ​ൻ അം​ഗം ഡോ. ​സൗ​ര​ഭ് തി​വാ​രി പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K