04 June, 2021 03:29:44 PM
ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നടയെന്ന് ഗൂഗിള്‍: നിയമ നടപടിക്കൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍
.
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയേതെന്ന ചോദ്യത്തിന് കന്നടയെന്ന് ഉത്തരം നല്‍കി ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍. ഗൂഗിളിന്‍റെ ഉത്തരത്തിനെതിരെ ട്വിറ്ററിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിഷയത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. ഒരു വെബ്സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിള്‍ നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് ഈ വെബ്സൈറ്റ് ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ഇന്നു വൈകിട്ട് ഗൂഗിള്‍ വെബ്സൈറ്റില്‍ നിന്നെടുത്ത ഉത്തരം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍, ഇതിനോടകം ഗൂഗിള്‍ നല്‍കിയ ഉത്തരത്തിന്‍റെ സ്ക്രീന്‍ഷോര്‍ട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ട് കന്നടിഗര്‍ രംഗത്തുവരികയായിരുന്നു.സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിള്‍ അധികൃതര്‍ക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു.