04 June, 2021 08:02:38 AM
മേഘാലയ ഖനി ദുരന്തം: അഞ്ചു പേർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
ഷില്ലോംഗ്: മേഘാലയയിലെ ഈസ്റ്റ് ജയ്ന്തിയ ഹിൽസ് ജില്ലയിൽ നാലുദിവസംമുന്പ് കൽക്കരി ഖനിയിൽ കുടുങ്ങിയ അഞ്ചു പേർക്കായി തെരച്ചിൽ ഊർജിതമാക്കി. സ്ഫോടനം നടത്തി പാറപൊട്ടിക്കുന്നതിനിടെയുണ്ടായ വെള്ളപ്പൊക്കമാണ് രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നത്.
ഇതിനിടെ, അനധികൃത ഖനി നടത്തിയതിന് ഖനിയുടമ ഷൈനിംഗ് ലങ്സാംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നതിനു പിന്നാലെ ഇയാൾ ഒളിവിൽപോയിരുന്നു.