03 June, 2021 08:39:17 AM
ഗ്രാമങ്ങൾ കോവിഡ് മുക്തമാക്കാൻ മത്സരം; സമ്മാനതുക പ്രഖ്യാപിച്ച് സർക്കാർ
മുംബൈ: ഗ്രാമങ്ങളെ കോവിഡ് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്ര സർക്കാർ കോവിഡ് മുക്ത ഗ്രാമം മത്സരം സംഘടിപ്പിക്കുന്നു. വിജയികളായി മൂന്നു പഞ്ചായത്തുകളെ തെരഞ്ഞെടുക്കും. ഒന്നാം സമ്മാനം 50 ലക്ഷം രൂപ, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്ന പഞ്ചായത്തുകൾക്ക് യഥാക്രമം 25, 15 ലക്ഷം രൂപ വീതം ലഭിക്കും. ഇതിനായി 5.4 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.