01 June, 2021 11:20:09 AM


മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കും; ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗി​ന് അ​നു​മ​തി ന​ല്‍​കി ദില്ലി സ​ര്‍​ക്കാ​ര്‍



ദില്ലി: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് മ​ദ്യ​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗി​നും വി​ത​ര​ണ​ത്തി​നും അ​നു​മ​തി ന​ല്‍​കി ഡ​ൽ​ഹി സ​ര്‍​ക്കാ​ര്‍. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് മ​ദ്യം മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യോ വെ​ബ് പോ​ര്‍​ട്ട​ലി​ലൂ​ടെ​യോ ബു​ക്ക് ചെ​യ്യാം. ഇ​ത് വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​താ​ണ് സം​വി​ധാ​നം. ഇ​ന്ത്യ​ന്‍, വി​ദേ​ശ നി​ര്‍​മി​ത മ​ദ്യ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​ന്‍ അ​വ​സ​രം ല​ഭി​ക്കും. എ​ൽ -13 ലൈ​സ​ൻ​സ് കൈ​വ​ശ​മു​ള്ള വ്യാ​പാ​രി​ക​ൾ​ക്ക് മാ​ത്ര​മേ ഹോം ​ഡെ​ലി​വ​റി​ക്ക് അ​നു​മ​തി ന​ൽ​കൂ.

വീ​ടു​ക​ളി​ലേ​ക്കു​ള്ള ഓ​ർ​ഡ​റു​ക​ൾ മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. ഹോ​സ്റ്റ​ൽ, ഓ​ഫീ​സ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു. കേ​ര​ള​ത്തി​ലും സ​മാ​ന സ​ജ്ജീ​ക​ര​ണം വേ​ണ​മെ​ന്ന് നേ​ര​ത്തെ ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍, ഓ​ണ്‍​ലൈ​ന്‍ മ​ദ്യ​വി​ല്‍​പ്പ​ന​യെ കു​റി​ച്ച് ഇ​പ്പോ​ള്‍ ആ​ലോ​ച​ന​യി​ല്ലെ​ന്നാ​ണ് എ​ക്‌​സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K