31 May, 2021 06:51:33 PM


വിവാഹ ചടങ്ങിനിടെ വധു മരിച്ചു; അനിയത്തിയെ വിവാഹം കഴിച്ച് വരൻ



ലഖ്നൗ: വിവാഹ ചടങ്ങിനിടെ വധു അപ്രതീക്ഷിതമായി മരണപ്പെട്ടപ്പോൾ വധുവിന്റെ സഹോദരിയെ വിവാഹം കഴിച്ച് വരൻ. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. വരനായ മനോജ് കുമാർ വിവാഹം കഴിക്കാനിരുന്നത് സുരഭി എന്ന പെൺകുട്ടിയെയാണ്. വിവാഹ ചടങ്ങുകളുടെ പൂര്‍ത്തീകരണമെന്ന നിലയ്ക്ക് അഗ്നിയെ വലംവയ്ക്കുമ്പോഴാണ് വധുവായ സുരഭി കുഴഞ്ഞുവീണത്. 


ഡോക്ടർ എത്തി പരിശോധിച്ചപ്പോളേക്കും പെൺകുട്ടി മരണപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് സുരഭി മരിച്ചത്. വിവാഹ ചടങ്ങുകൾ നിർത്തി വെച്ചു. പിന്നീട് ഇരുവീട്ടുകാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സുരഭിയുടെ ഇളയ സഹോദരി നിഷയെക്കൊണ്ട് മനോജ് കുമാറുമായി വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. സുരഭിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ സൂക്ഷിച്ച ശേഷമാണ് വിവാഹ ചടങ്ങ് നടത്തിയത്. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് സുരഭിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K