31 May, 2021 08:11:17 AM
മഹാരാഷ്ട്രയിൽ 3,000 പേർക്ക് ബ്ലാക്ക് ഫംഗസ് പിടിപെട്ടെന്ന് ഉദ്ധവ് താക്കറെ
മുംബൈ: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന മഹാരാഷ്ട്രയിൽ 3,000 പേർക്ക് ബ്ലാക്ക് ഫംഗസ് പിടിപെട്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് ജൂണ്‍ 15 ലോക്ക്ഡൗൺ നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പലരും ഭീഷണി മുഴക്കുന്നുണ്ടെന്നും എന്നാല്‍ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ഉദ്ധവ് പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയും ഓക്സിജന്‍ കിടക്കകളുടെ ഉപയോഗം 40 ശതമാനത്തില്‍ താഴെയുമുള്ള ജില്ലകളില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കും. എന്നാല്‍ രോഗബാധ കൂടുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.