30 May, 2021 09:46:46 AM
അഴിമതി: മഹാരാഷ്ട്ര മന്ത്രി അനിൽ പരബിനും ഉദ്യോഗസ്ഥർക്കും എതിരെ അന്വേഷണം
മുംബൈ: മഹാരാഷ്ട്ര ഗതാഗത മന്ത്രി അനിൽ പരബിനെതിരെയും ഗതാഗത വകുപ്പിലെ ആറു ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി ആരോപണങ്ങളിൽ അന്വേഷണം നടത്താൻ നാസിക് പോലീസ് കമ്മീഷണർ ദീപക് പാണ്ഡെ ഉത്തരവിട്ടു. നാസിക് റീജണൽ ട്രാൻസ്പോർട്ട് ഓഫീസി(ആർടിഒ)ലെ സസ്പെൻഷനിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഗജേന്ദ്ര പാട്ടീലിന്റെ പരാതിയിലാണു നടപടി.
ആർടിഒ ഓഫീസുകളിൽ സ്ഥലംമാറ്റത്തിനും നിയമനത്തിനുമാി ശതകോടികളുടെ അഴിമതി നടക്കുന്നുണ്ടെന്ന് പാട്ടീൽ ആരോപിക്കുന്നു. എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശിവസേനക്കാരനായ മന്ത്രി അനിൽ പരബ് പറഞ്ഞു.