29 May, 2021 07:33:29 AM
താനെയിൽ കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
താനെ: മഹാരാഷ്ട്ര താനെയിൽ കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ചു. താനെയിലെ ഉല്ലാസ്നഗറിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്ക് ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് താനെ മുൻസിപ്പൽ കോർപറേഷൻ അധികൃതർ പറഞ്ഞു.