28 May, 2021 10:55:56 PM
ബിസിനസ് ക്ലാസ് കാബിനുള്ളിൽ വവ്വാൽ:അമേരിക്കയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി
ദില്ലി : ബിസിനസ് ക്ലാസ് കാബിനുള്ളിൽ വവ്വാലിനെ കണ്ടതിനെ തുടർന്ന് അമേരിക്കയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി. ഡൽഹിയിൽനിന്നും ന്യൂജഴ്സിയിലെ നൊവാർക്കിലേക്ക് പറന്ന വിമാനമാണ് തിരിച്ചിറക്കിയത്. ഡൽഹിയിൽനിന്നും പുറപ്പെട്ട് 30 മിനിട്ടുകൾക്ക് ശേഷമാണ് വവ്വാലിനെ കണ്ടെത്തുന്നത്. ഇതോടെ ഡൽഹിയിൽ വിമാനം തിരിച്ചിറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
വനംവന്യജീവി ഉദ്യോഗസ്ഥർ എത്തിയാണ് വവ്വാലിനെ പിടികൂടി പുറത്തെത്തിച്ചത്. ഇത് പിന്നീട് ചത്തു. വിമാനം അണുവിമുക്തമാക്കുകയും ചെയ്തു. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നൊവാർക്കിൽ എത്തിച്ചു. മൂന്നാമെതാരാളിൽ നിന്നായിരിക്കും വവ്വാൽ വിമാനത്തിനുള്ളിലെത്തിയതെന്ന റിപ്പോർട്ട് നൽകിയ എൻജിനിയറിംഗ് ടീമിനെതിരേ അന്വേഷണത്തിനും ഉത്തരവിട്ടു. കാറ്ററിംഗിനുള്ള ലോഡിംഗ് വാഹനങ്ങളിൽ നിന്നാണ് എലികളും വവ്വാലുകളും വരാറുള്ളത്. അതിനാൽ അത്തരം വാഹനങ്ങളിൽ നിന്നാകും വിമാനത്തിൽ വവ്വാൽ കയറാൻ സാധ്യതയെന്നും എയർ ഇന്ത്യ അധികൃതർ വാർത്ത ഏജൻസിയോട് പറഞ്ഞു.