20 May, 2021 08:27:09 AM
മാസ്‌ക് ധരിക്കാതെ യാത്ര ചെയ്ത സ്ത്രീയ്ക്ക് നടുറോഡിൽ പോലീസിന്റെ ക്രൂരമര്‍ദ്ദനം
ഭോപ്പാല്‍: മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് സ്ത്രീയ്ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം. ഒരു സംഘം പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ അവരുടെ മകളുടെ മുന്നില്‍വെച്ച് മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു യുവതിയും മകളും.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍ യുവതിയെ പോലീസുകാര്‍ മര്‍ദ്ദിക്കുന്നതും അവര്‍ കുതറിയോടാന്‍ ശ്രമിക്കുന്നതായും കാണാം. അവര്‍ പലതവണ റോഡില്‍ വീഴുന്നതും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ സ്ത്രീയെ വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.