17 May, 2021 09:29:40 AM


ഓക്സിജൻ കോൺസെൻട്രേറ്റുകൾ കരിഞ്ചന്തയിൽ വിറ്റ വ്യവസായി നവ്നീത് കൽറ അറസ്റ്റിൽ



ദില്ലി: ഓക്സിജൻ കോൺസെൻട്രേറ്റുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഒളിവിലായിരുന്ന വ്യവസായി നവ്നീത് കൽറ അറസ്റ്റിൽ. ഇന്നലെ അർദ്ധരാത്രിയോടെയാണ് കൽറ പിടിയിലായത്. നവ്നീത് കൽറയുടെ മൂന്ന് റെസ്റ്റോറൻ്റുകളിൽ നിന്നുമായി 524 ഓക്സിജൻ കോൺസൻട്രേറ്ററുകളുമാണ് പൊലീസ് റെയ്ഡിൽ കണ്ടെത്തിയത്.

16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ വന്‍ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ നവ്നീത് കല്‍റ വിറ്റിരുന്നുവെന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K