12 May, 2021 12:56:16 AM


ഗോവ മെഡി. കോളജില്‍ 26 കൊവിഡ് രോഗികള്‍ മരിച്ചു; അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി

 


പനജി: ഗോവ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ദിവസം 26 കൊവിഡ് രോഗികൾ മരിച്ചു. സംഭവത്തിൽ ഹൈക്കോടതി അന്വേഷിക്കണമെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു. പുലർച്ചെ 2 നും 6 നും ഇടയ്ക്കാണ് ഇത്രയധികം മരണം സംഭവിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗോവ മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചു.


ആശുപത്രിയിലെ ഓക്സിജൻ വിതരണത്തിലെ തടസം ചില രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്നും പ്രമോദ് സാവന്ത് പറഞ്ഞു. അതേസമയം കൂട്ടത്തോടെ രോഗികൾ മരിക്കാനുണ്ടായ കാരണം ഹൈക്കോടതി അന്വേഷിച്ച് കണ്ടെത്തണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ച 1400 ഓക്സിജൻ സിലിണ്ടറുകളായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ 400 എണ്ണം മാത്രമാണ് ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K