25 April, 2021 10:07:47 AM


കൊവിഡ് വ്യാപനത്തിനിടെ പശ്ചിമ ബംഗാളിൽ ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നാളെ



കൊൽക്കത്ത: അതിതീവ്ര കൊവിഡ് വ്യാപന പശ്ചാത്തലത്തിനിടെ പശ്ചിമ ബംഗാളിൽ ഏഴാംഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. കൊവിഡ് വ്യാപനം രൂക്ഷമായ മൂർഷിദാബാദ് മേഖല അടക്കമാണ് ഏഴാം ഘട്ടത്തിൽ ബൂത്തിലെത്തുന്നത്. മുപ്പത്തിയാറ് മണ്ഡലങ്ങളിൽ ആണ് ഏഴാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. മുൻ ഘട്ടങ്ങളിൽ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ സംവിധാനങ്ങൾക്ക് നടുവിലാണ് വോട്ടെടുപ്പ്.


നാളെ വോട്ടെടുപ്പ് പൂർത്തിയായാൽ എട്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ട 35 മണ്ഡലങ്ങളിൽ മാത്രമായ് ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ചുരുങ്ങും. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ ബംഗാളിലെ അവസാന ഘട്ട തെരഞ്ഞെടുപ്പ് ഒറ്റത്തവണയായി നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിനു വഴങ്ങിയില്ല. കൊവിഡ് രണ്ടാം തരംഗ പശ്ചാത്തലത്തിൽ അതീവ സുരക്ഷയിലാകും ബംഗാൾ തെരഞ്ഞെടുപ്പ് നടക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K