23 April, 2021 02:52:25 PM
കോവിഡ് ആശുപത്രിയിൽ അഗ്നിബാധ: 13 രോഗികൾ മരിച്ചു; ഒട്ടേറെ പേര്‍ക്ക് പരിക്ക്
മുംബൈ: മഹാരാഷ്‌ട്രയിലെ വിരാറിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 രോഗികൾ മരിച്ചു. കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരുന്ന വിജയ് വല്ലഭ് ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. മറ്റ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുന്നു. പുലർച്ചെ 3നാണ് തീപിടിത്തമുണ്ടായത്. മരണസംഖ്യ ഉയർന്നേക്കാം .കോവിഡ് ചികിത്സയിലായിരുന്നവരാണ് മരിച്ചത്.