12 April, 2021 10:52:01 PM
സുനില് അറോറ വിരമിച്ചു; സുശീല്ചന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്
ദില്ലി: ഇലക്ഷന് കമ്മീഷണര് സുശീല് ചന്ദ്രയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന സുനില് അറോറ തിങ്കളാഴ്ച വിരമിച്ച ഒഴിവിലാണ് സീനിയറായ സുശീല് ചന്ദ്രയെ നിയമിച്ച് പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഉത്തരവിറക്കിയത്. 2019 ഫെബ്രുവരി 15 മുതല് തിരഞ്ഞെടുപ്പ് കമ്മീഷണറായി തുടരുന്ന സുശീല് ചന്ദ്ര 1980ലെ ഐ.ആര്.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹം ചൊവ്വാഴ്ച ചുമതലയേല്ക്കുമെന്ന് നിയമമന്ത്രാലയം പുറത്തിറക്കിയ വാര്ത്താക്കുറിപ്പില് അറിയിച്ചു.