25 March, 2021 07:52:06 PM
സാരി ധരിച്ച് കാലുകള്‍ കാട്ടുന്നത് സംസ്കാരത്തിനെതിര്; മമതക്കെതിരെ ബി.ജെ.പി നേതാവ്
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ ബര്‍മുഡ പരാമര്‍ശത്തെ ന്യായീകരിച്ച് ബി.ജെ.പി പ്രസിഡന്‍റ് ദിലീപ് ഘോഷ്. സാരി ധരിച്ച് ദീര്‍ഘനേരം കാലുകള്‍ കാണിക്കുന്നത് സംസ്കാരത്തിനെതിരാണ്. അതിനാലാണ് അവര്‍ക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയതെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
മമത നമ്മുടെ മുഖ്യമന്ത്രിയാണ്. അവര്‍ ഒരു സ്ത്രീകൂടിയാണ്. ബംഗാളി സംസ്കാരത്തെ സംരക്ഷിക്കുന്ന നടപടികളാണ് അവരില്‍ നിന്നും ഉണ്ടാവേണ്ടത്. സാരി ധരിച്ച് ഒരു സ്ത്രീ ദീര്‍ഘനേരം കാലുകള്‍ കാണിക്കുന്നത് സംസ്കാരത്തിനെതിരാണ്. അതിനാലാണ് മമതയെ വിമര്‍ശിച്ചതെന്ന് ദിലീപ് ഘോഷ് പറഞ്ഞു.
സ്ത്രീകളും മമതയുടെ പ്രവര്‍ത്തി ശരിയല്ലെന്നാണ് പറയുന്നത്. സമൂഹമാധ്യമങ്ങളിലും ഇതേ അഭിപ്രായമാണുള്ളതതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമത ഒരു കാല്‍ മറച്ചും മറ്റൊന്ന് പുറത്ത് കാട്ടിയുമാണ് സാരി ധരിക്കുന്നത്. ഇങ്ങനെയാരും സാരി ധരിക്കാറില്ല. അവര്‍ക്ക് കാല് കാണിക്കണമെങ്കില്‍ ബര്‍മുഡ ഇടണമായിരുന്നുവെന്നായിരുന്നു ദിലീപ് ഘോഷിന്‍റെ വിവാദ പ്രസ്താവന.