25 March, 2021 12:11:28 PM
കർണാടകയിൽ ട്രക്കുമായി കൂട്ടിയിടിച്ച ബസ് കത്തിനശിച്ചു; ഒരാൾ മരിച്ചു
ബംഗളൂരു: കർണാടകയിൽ ബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ദക്ഷിണകന്നഡയിലെ മംഗളൂരു-ബംഗളൂരു ദേശീയ പാതയിൽ നെൽയാതയിൽ വച്ചാണ് അപകടം സംഭവിച്ചത്. ട്രക്ക് ഡ്രൈവറാണ് മരിച്ചത്. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.