22 March, 2021 09:58:16 AM
കമല്‍ഹാസന് വിജയസാധ്യതയില്ല; ബി.ജെ.പിക്ക് വേണ്ടി വോട്ടുചോദിക്കും - നടി ഗൗതമി
ചെന്നൈ: തമിഴ്നാട്ടില്‍ കമല്‍ഹാസന് വിജയസാധ്യതയില്ലെന്ന് നടി ഗൗതമി. കമൽ ഹാസൻ മത്സരിക്കുന്ന കോയമ്പത്തൂര്‍ സൗത്തില്‍ ബി.ജെ.പി വിജയിക്കും. കോയമ്പത്തൂരില്‍ ബി.ജെ.പിക്ക് വേണ്ടി വോട്ടുചോദിക്കുമെന്നും ഗൗതമി പറഞ്ഞു. സിനിമയിലെ പ്രശസ്തിയും രാഷ്ട്രീയത്തിലെ വിജയവും തമ്മില്‍ ബന്ധമില്ല. നല്ല രാഷ്ട്രീയകാര്‍ക്കേ വിജയമുണ്ടാകൂ എന്നും ഗൗതമി പറഞ്ഞു. ബി.ജെ.പിയുടെ താരപ്രചാരകയായ ഗൗതമി സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.