21 March, 2021 08:09:33 AM
മമതയ്ക്കെതിരായ ആക്രമണം: അന്വേഷണം സിഐഡി ഏറ്റെടുത്തു
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ നന്ദിഗ്രാമിൽ നടന്ന ആക്രമണത്തിന്റെ അന്വേഷണം സിഐഡി ഏറ്റെടുത്തു. പുർബ മെദിനിപുർ ജില്ലയിലെ സംഭവ സ്ഥലം സിഐഡി സംഘം ഉടന്‍ തന്നെ സന്ദര്‍ശിക്കും. ദൃക്സാക്ഷികളിൽനിന്നും മൊഴിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടിഎംസി നേതാവ് ഷെയ്ക് സൂഫിയാന്റെ പരാതിയിൽ നന്ദിഗ്രാം പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 341 , 323 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്കാന് പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്.