09 March, 2021 07:56:16 AM
കൊൽക്കത്തയിൽ തീപിടിത്തം: മരണം ഏഴായി; 2 പേരെ കാണാനില്ല; മരിച്ചവരുടെ ആശ്രിതർക്ക് ജോലിയും 10 ലക്ഷവും
കൊൽക്കത്ത: സെൻട്രൽ കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഏഴു പേർ മരിച്ചു. നാല് അഗ്നിശമന സേന ഉദ്യോഗസ്ഥരും രണ്ട് പോലീസുകാരും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. കാണാതായ രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും അധിതൃതർ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സ്ട്രാന്റ് റോഡിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് സ്ഥിതിഗതികൾ ശാന്തമായി. കെട്ടിടം തണുപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി സുജിത്ത് ബോസ് പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലിയും നൽകും.