01 March, 2021 02:34:58 PM
പീഡിപ്പിച്ചെന്ന് വനിതാ എസ്പിയുടെ പരാതി; മുൻ ഡിജിപിക്കെതിരെ കേസെടുത്ത് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട് മുൻ ഡിജിപി രാജേഷ് ദാസിനെതിരെ മദ്രാസ് ഹൈക്കോടതി കേസെടുത്തു. വനിതാ എസ്പിയുടെ ലൈംഗീക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി സ്വമേധയ ആണ് കേസെടുത്തത്. കേസ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
നേരത്തെ തമിഴ്നാട് സിബിസിഐഡി രാജേഷ് ദാസിനെതിരെ കേസെടുത്തിരുന്നു. പരാതി നല്കാന് പോകുന്ന വഴിക്ക് ഇവരെ തടഞ്ഞ ചെങ്കല്‍പേട്ട് എസ്പി ഡി. കണ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. ഔദ്യോഗീക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജേഷ് ദാസിനെ ഡിഐജി പദവിയിൽ നിന്നും മാറ്റിയിരുന്നു.