28 February, 2021 08:24:19 PM
ടിക് ടോക് താരമായ യുവതിയുടെ ആത്മഹത്യ; മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി രാജിവെച്ചു
മുംബൈ: ടിക് ടോക് താരമായ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മഹാരാഷ്ട്ര വനംമന്ത്രി സഞ്ജയ് റാത്തോഡ് രാജിവെച്ചു. പൂജ ചവാന്‍റെ ആത്മഹത്യയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുഖ്യ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി രംഗത്തെത്തിയിരുന്നു.
ഈ മാസം എട്ടിനാണ് പൂജ പൂനെയില്‍ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച സംസ്ഥാന നിയമസഭ ബജറ്റ് സമ്മേളനം ആരംഭിക്കാരിനിരിക്കെയാണ് ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് രാജിക്കത്ത് നല്‍കിയത്.