25 February, 2021 05:07:50 PM
വെള്ളിയാഴ്ച ഭാരത് ബന്ദ് : കേരളത്തിൽ കെവിവിഇഎസ് വിട്ടുനിൽക്കും
കോഴിക്കോട്: വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രഡേഴ്സ്. ഇന്ധനവില വർധന പിൻവലിക്കുക, ജിഎസ്ടിയിലെ സങ്കീർണതകൾ പരിഹരിക്കുക, പുതിയ ഇ വേ ബിൽ എന്നിവയിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
40,000 വ്യാപാര സംഘടനകൾ ബന്ദിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രഡേഴ്സ് അറിയിച്ചു. അതേസമയം, ബന്ദ് കേരളത്തെ സാരമായി ബാധിച്ചേക്കില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബന്ദിന് പിന്തുണ നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്.