22 February, 2021 06:42:43 PM
ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി എംപി മോഹന്‍ ദേല്‍ക്കറെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
മുംബൈ: ദാദ്ര ആന്‍ഡ് നഗര്‍ ഹവേലില്‍ നിന്നുള്ള സ്വതന്ത്ര എംപി മോഹന്‍ ദേല്‍ക്കറെ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച മുബൈയിലെ ഹോട്ടല്‍ മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായ ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയൂ എന്ന് പോലീസ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവായ ദേല്‍ക്കര്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.