21 February, 2021 04:38:58 PM
പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ചു; മന്ത്രിസഭയ്ക്കു ഭൂരിപക്ഷം നഷ്ടമായി
ചെന്നൈ: പുതുച്ചേരിയിൽ വീണ്ടും കോൺഗ്രസിന് തിരിച്ചടി. ഒരു കോൺഗ്രസ് എംഎൽഎകൂടി രാജിവച്ചു. എംഎൽഎ കെ. ലക്ഷ്മിനാരായണൻ ആണ് എംഎൽഎ സ്ഥാനം രാജിവച്ചത്. സ്പീക്കർക്ക് വി.പി ശിവകോസുണ്ടുവിന് രാജി കൈമാറി. തിങ്കളാഴ്ച സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനിരിക്കെയാണ് ലക്ഷ്മിനാരായണന്റെ രാജി. ഇതോടെ വി. നാരായണസ്വാമി മന്ത്രിസഭയ്ക്കു ഭൂരിപക്ഷം നഷ്ടമായി.