21 February, 2021 12:10:42 AM
ബസ് കനാലിലേക്കു മറിഞ്ഞ് മരിച്ചവരുടെ എണ്ണം 54 ആയി; ഡ്രൈവർ കസ്റ്റഡിയിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ സിഥി ജില്ലയിൽ ബസ് കനാലിലേക്കു മറിഞ്ഞ് മരിച്ചവരുടെ എണ്ണം 54 ആയി. കാണാതായ അവസാന വ്യക്തിയുടെ മൃതദേഹവും ഇന്ന് കനാലിനിന്നു കണ്ടെത്തിയതോടെ തെരച്ചിൽ അവസാനിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ സിഥി ജില്ലയിലെ പാട്നയിലാണ് അപകടം ഉണ്ടായത്. ബൻസാഗർ കനാലിലേക്കാണു ബസ് മറിഞ്ഞത്. ഏഴു പേർ നീന്തി രക്ഷപ്പെട്ടു. സിഥിയിൽനിന്നു സാത്നയിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടശേഷം രക്ഷപ്പെട്ട ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിരുന്നു.