20 February, 2021 10:04:36 PM


മെട്രോ റെയില്‍ യാത്രാനിരക്ക് കുത്തനെ കുറച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍; കൂടിയ നിരക്ക് 50 രൂപ



ചെന്നൈ : മെട്രോ റെയില്‍ യാത്രാനിരക്ക് കുറച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. ഏറ്റവും കൂടിയ നിരക്ക് 50 രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്.  തിങ്കളാഴ്ച്ച മുതല്‍ നിരക്ക് പ്രാബല്യത്തില്‍ വരും. ക്യു ആര്‍ കോഡ് അല്ലെങ്കില്‍ സിഎംആര്‍എല്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച്‌ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 20 ശതമാനം അധികം കിഴിവ് ലഭിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.


തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ 70 രൂപയായിരുന്നു മെട്രോ യാത്രയുടെ പരമാവധി നിരക്ക്. പുതിയ നിരക്ക് അനുസരിച്ച്‌ രണ്ടു കിലോമീറ്റര്‍ വരെയുള്ള ദൂരത്തിന് യാത്രക്കാര്‍ 10 രൂപയും രണ്ടു മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെ ദൂരത്തിന് 20 രൂപയും 5 മുതല്‍ 12 കിലോമീറ്റര്‍ വരെ 30 രൂപയുമായിരിക്കും നല്‍കേണ്ടി വരിക. 12 മുതല്‍ 21 കിലോമീറ്റര്‍ വരെ 40 രൂപയും 32 കിലോമീറ്ററിന് മുകളില്‍ 50 രൂപയുമാണ് പുതിയ നിരക്ക്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K