19 February, 2021 04:53:02 PM
ചട്ടം ലംഘിച്ച് ബഹളവുമായി രാഹുല്‍; മറുപടി കൊടുത്ത് സൈനിക മേധാവികള്‍
ദില്ലി : പ്രതിരോധ വകുപ്പിന്‍റെ ഉന്നതതല യോഗത്തില്‍ അനാവശ്യമായി ബഹളം വച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യോഗത്തില്‍ വിഷയമറിയാതെ ബഹളം വെച്ച രാഹുലിന് സൈനിക മേധാവിമാര്‍ രൂക്ഷമായി മറുപടി നല്‍കിയെന്നും റിപ്പോര്‍ട്ട്. പാര്‍ലമെന്‍റിന്‍റെ സ്റ്റാന്‍റിംഗ് കമ്മറ്റി യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ സഹികെട്ട് പ്രതികരിച്ചത്. ബജറ്റിലെ പ്രതിരോധ വകുപ്പിനായുള്ള നീക്കിയിരുപ്പ് സംബന്ധിച്ച് സുപ്രധാന യോഗമാണ് പാര്‍ലമെന്‍റിലെ പ്രതിരോധ സ്റ്റാന്റിംഗ് കമ്മറ്റിക്ക് മുമ്പാകെ നടന്നത്.
യോഗത്തില്‍ പ്രതിപക്ഷത്തിന്‍റെ സുപ്രധാന നേതാവെന്ന നിലയില്‍ പങ്കെടുക്കാനുള്ള അധികാരം ഉപയോഗിച്ചാണ് രാഹുല്‍ എത്തിയത്. യോഗത്തിനിടെ കേന്ദ്രസര്‍ക്കാറിന്‍റെ പ്രതിരോധ നയത്തെ വിമര്‍ശിച്ച് ബഹളം വെച്ച രാഹുലിനോട് അവസാനം സൈനിക മേധാവികള്‍ക്ക് രൂക്ഷമായി സംസാരിക്കേണ്ടിവന്നു. നിങ്ങള്‍ക്ക് സംസാരിക്കാന്‍ പ്രത്യേക യോഗം പിന്നീട് നടക്കുമെന്നും അതില്‍ ഉത്തരം നല്‍കാമെന്നും പറഞ്ഞതോടെയാണ് രാഹുല്‍ അടങ്ങിയത്.
എല്ലാ തവണയും ബജറ്റിന് ശേഷം അതാത് മേഖലയുമായി ബന്ധപ്പെട്ട പാര്‍ലമെന്‍റ് സ്റ്റാന്റിംഗ് കമ്മറ്റിക്ക് മുമ്പില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ വിശദീകരണം നടക്കാറുണ്ട്. വകുപ്പ് മേധാവികളും ഫിനാന്‍സ് സെക്രട്ടറിമാരും വിഹിതം ഉപയോഗിക്കുന്ന രീതികള്‍ ബോധ്യപ്പെടുത്തണമെന്നാണ് ചട്ടം. യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമാണ് ഉന്നയിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഈ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് യോഗത്തില്‍ രാഷ്ട്രീയ കാര്യങ്ങള്‍ രാഹുല്‍ സംസാരിച്ചത്.