19 February, 2021 08:42:51 AM
കാഷ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സഹായിച്ചയാൾ എൻഐഎ പിടിയിൽ
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സഹായിച്ചയാൾ എൻഐഎ പിടിയിൽ. കാഷ്മീരിലെ കിഷ്ത്വായിൽനിന്നും താരക് ഹുസൈൻ ഗിരിയെയാണ് എൻഐഎ അറസ്റ്റു ചെയ്തത്. ആയുധം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് 2019 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.