17 February, 2021 08:11:11 AM
മണല് ഖനനത്തിനിടെ മണ്ണിടിഞ്ഞു വീണ് ചികിത്സയിലായിരുന്ന മൂന്ന് പേര് മരിച്ചു
ഭോപ്പാൽ: മണല് ഖനനത്തിനിടെ മണ്ണിടിഞ്ഞ് ശരീരത്തിലേക്ക് വീണ് ചികിത്സയില് കഴിഞ്ഞ മൂന്ന് പേര് മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ നിവാരിയിലാണ് സംഭവം. അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില് ചികിത്സയില് കഴിയുകയായിരുന്നു മൂന്നു പേരും. മൃതദേഹങ്ങള് പോസ്റ്റുമോര്ട്ടത്തിന് അയച്ചു.