16 February, 2021 12:22:33 PM
പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവച്ചു; അവിശ്വാസത്തിന് ശ്രമം
പുതുച്ചേരി: പുതുച്ചേരിയിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവച്ചു. കാമരാജ് നഗർ എം.എൽ.എ എ. ജോൺ കുമാറാണ് രാജിവച്ചത്. ഇതോടെ ഇതുവരെ രാജിവച്ച കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം നാലായി. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ശ്രമം തുടങ്ങി. രാഹുൽ ഗാന്ധി നാളെ പുതുച്ചേരി സന്ദർശിക്കാനിരിക്കെയാണ് എം.എൽ.എയുടെ രാജി.
ഈയിടെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചിരുന്നു. ജോൺ കുമാർ കൂടി രാജിവെച്ചതോടെ നിയമസഭയിലെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 13 ആയി. നിലവിൽ പത്ത് കോൺഗ്രസ് എംഎൽഎമാരും, മൂന്ന് ഡിഎംകെ എംഎൽഎമാരും ഒരു സ്വതന്ത്രനുമാണ് സർക്കാരിനെ പിന്തുണയ്ക്കുന്നത്. പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ശേഷിക്കെയാണ് എം.എൽ.എമാർ കൂട്ടത്തോടെ രാജിവച്ചിരിക്കുന്നത്.