16 February, 2021 03:45:36 AM
മധ്യപ്രദേശിൽ നാടൻ മദ്യം കഴിച്ച നാലു പേർ മരിച്ചു: ഒരാൾ ചികിത്സയിൽ
ഛത്തർപുർ: മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിൽ നാടൻ മദ്യം കഴിച്ച നാലു പേർ മരിച്ചു. ഒരാൾ ചികിത്സയിലാണ്. പറേത്ത ഗ്രാമത്തിൽ ശീതൾ അഹിർ വാർ(60) എന്നയാളുടെ സ്ഥലത്തു നടന്ന ആഘോഷത്തിനിടെ മദ്യം കഴിച്ചവരാണ് മരിച്ചത്. പറേത്തയിൽനിന്ന് അര കിലോമീറ്റർ അകലെ യുപി സംസ്ഥാനത്തു നിന്ന് വാങ്ങിയ ദിൽസേ എന്ന മദ്യമാണ് ഇവർ കഴിച്ചത്.
അഹിർവാർ ശനിയാഴ്ചയും മകൻ ഹർഗോവിന്ദ്(40) വെള്ളിയാഴ്ചയും മരിച്ചു. മറ്റു രണ്ടു പേർ ഞായറാഴ്ചയാണു മരിച്ചത്. ഇവർ കഴിച്ചത് വ്യാജമദ്യമാണോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം മധ്യപ്രദേശിലെ മൊറേനയിൽ വ്യാജമദ്യം കഴിച്ച് 24 പേർ മരിച്ചിരുന്നു