15 February, 2021 08:05:01 PM


പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ച പാക് വംശജ അറസ്റ്റില്‍



ലക്‌നൗ : പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാക് വംശജ അറസ്റ്റില്‍. പാക് വംശജയായ ബാനൊ ബീഗമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ചത്. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

പാക് വംശജയായ ബാനൊ ബീഗം ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയിച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രധാന്‍ മരിച്ചതോടെ ഇവര്‍ ഇടക്കാല പഞ്ചായത്ത് അദ്ധ്യക്ഷയായി ചുമതല ഏറ്റെടുക്കുകയായിരുന്നു.


അന്വേഷണത്തില്‍ ബാനൊ ബീഗം പാക് വംശജയാണെന്നും വിവാഹത്തിന് ശേഷം ഇന്ത്യയില്‍ വന്നതാണന്നും കണ്ടെത്തി. 1980, ജൂണ്‍ 8 നാണ് ഇവര്‍ ഇന്ത്യന്‍ വംശജനായ അക്തര്‍ അലിയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഇവര്‍ ഇന്ത്യയില്‍ താമസമാക്കുകയായിരുന്നു. ദീര്‍ഘകാല വിസ നീട്ടിക്കൊണ്ടാണ് ഇവര്‍ ഇന്ത്യയില്‍ താമസിച്ചിരുന്നത് എന്നും സീനിയര്‍ സൂപ്രണ്ട് സുനില്‍ കുമാര്‍ സിംഗ് അറിയിച്ചു. വീടിനടുത്ത് നിന്നാണ് ബാനൊ ബീഗത്തെ പോലീസ് പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K