14 February, 2021 09:52:23 AM


തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് സ്ത്രീകൾ ഉൾപ്പെടെ 14 പേർ മരിച്ചു



തിരുപ്പതി: ആന്ധ്രാപ്രദേശിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് സ്ത്രീകൾ ഉൾപ്പെടെ 14 പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ അപകടം നടന്നത്. ഒരു കുട്ടിയും എട്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


കർണൂൽ ജില്ലയിലെ മടാർപുരം ഗ്രാമത്തിൽ ദേശീയപാത 44ലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ചിറ്റൂർ ജില്ലയിലെ മടനപ്പള്ളിയിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ അജ്മീറിലേക്ക് തീർത്ഥാടനത്തിന് പോയവരായിരുന്നു ഇവർ. ഇവർ സഞ്ചരിച്ചിരുന്ന മിനി വാൻ റോഡിന്റെ ഡിവൈഡർ മറികടന്ന് എതിരെ വന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുലർച്ചെ മൂന്നിനും 3.30നും ഇടയിലാണ് അപകടം നടന്നത്.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K