18 December, 2020 07:53:01 AM
ബംഗളൂരുവിൽ വനിതാ സിഐഡി സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
ബംഗളൂരു: പടിഞ്ഞാറൻ ബംഗളൂരുവിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണാടക സിഐഡി ഡിവൈഎസ്പി വി. ലക്ഷ്മിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി അന്നപൂർണശ്വരിനഗറിലായിരുന്നു സംഭവം.
ലക്ഷ്മി സിഐഡി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലായിരുന്നു. കോലാർ ജില്ലയിലെ മലൂരിൽ മസ്തി സ്വദേശിയാണ് ലക്ഷ്മി. 2012 ൽ വിവാഹിതയായ ലക്ഷ്മിയുടെ ഭർത്താവ് നവീൻ കുമാർ ആണ്. ദമ്പതികൾ തെക്കൻ ബംഗളൂരുവിലെ കൊണാനകണ്ടെ ക്രോസിനു സമീപം അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഇവർക്ക് മക്കളുണ്ടായിരുന്നില്ല.
അന്നപൂർണശ്വരിനഗറിൽ സഹൃത്ത് മനോഹറിന്റെ ഫ്ളാറ്റിൽ ബുധനാഴ്ച രാത്രി എട്ടോടെ ലക്ഷ്മി എത്തിയിരുന്നു. മനോഹറിനെ കൂടാതെ പ്രജ്വാൾ, വസന്ത്, രഞ്ജിത് എന്നിവരും ഇവിടെ ഉണ്ടായിരുന്നു. അഞ്ച് പേരും അത്താഴം കഴിച്ച ശേഷമായിരുന്നു സംഭവമെന്ന് മനോഹർ പറയുന്നു.
വ്യക്തിപരമായ പ്രശ്നത്തിന്റെ പേരിൽ അസ്വസ്ഥയായിരുന്ന ലക്ഷ്മി മുറിയിൽ കയറിവാതിൽ അടച്ചു. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നപ്പോൾ ചവുട്ടിത്തുറന്നു. ഈ സമയം ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ ലക്ഷ്മിയെ കണ്ടെന്നും മനോഹർ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.