21 September, 2020 07:13:16 PM
തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ ചിത്രം ഡേറ്റിംഗ് ആപ്പില്‍ ; നടപടി ആവശ്യപ്പെട്ട് പരാതി
കൊല്‍ക്കത്ത : നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാന്റെ ചിത്രം ഡേറ്റിംഗ് ആപ്പില്‍. തന്റെ അനുവാദമില്ലാതെയാണ് ആപ് ചിത്രം പരസ്യത്തിനുപയോഗിച്ചതെന്ന് കാണിച്ച് കൊല്‍ക്കത്ത പോലീസിന് പരാതി നല്‍കി. അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചത് അംഗീകരിക്കാനാകില്ലെന്നും പോലീസ് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എംപി ട്വീറ്റ് ചെയ്തു.
കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അനൂജ് ശര്‍മ്മയെ ടാഗ് ചെയ്താണ് ട്വീറ്റ് ചെയ്തത്. ഭസ്വതി എന്നയാളാണ് സംഭവം എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എംപിയുടെ ചിത്രം ഒരു ഡേറ്റിംഗ് ആപ്പ് അനുവാദമില്ലാതെ ഉപയോഗിച്ചെന്നും നടപടിയെടുക്കണമെന്നുമാണ് നുസ്രത് ജഹാനെ ടാഗ് ചെയ്ത് ഭസ്വതി ടീറ്റ് ചെയ്തത്.