15 September, 2020 07:21:34 PM


ഓഫീസ് പൊളിച്ചതിന് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റണാവത്



മുംബൈ: ഓഫീസിന്റെ ഒരു ഭാഗം പൊളിച്ചതിന് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റണാവത്. രണ്ടു കോടിയാണ് നഷ്ടപരിഹാര തുകയായി കങ്കണ ബൃഹദ് മുംബൈ കോര്‍പ്പറേഷനില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ നല്‍കിയ പരാതിയില്‍ ഭേദഗതി വരുത്തിയാണ് കങ്കണ രണ്ടു കോടി ആവശ്യപ്പെട്ടിരിക്കുന്നത്.


വിലപിടിപ്പുള്ള വസ്തുക്കളടക്കം ഓഫീസിന്റെ 40 ശതമാനവും നിയമവിരുദ്ധമായി അധികൃതര്‍ പൊളിച്ചെന്ന് കങ്കണ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നേരത്തെ നല്‍കിയ 29 പേജുള്ള പരാതി ഭേദഗതി ചെയ്ത് 92 പേജുള്ള പരാതിയാണ് പുതിയതായി നല്‍കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K