10 September, 2020 05:04:34 PM


ആട്ടിന്‍കൂട്ടില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 1,350 കിലോ കഞ്ചാവുമായി 4 പേര്‍ അറസ്റ്റില്‍



ബംഗളൂരൂ: കര്‍ണാടകയില്‍ വന്‍ കഞ്ചാവ് വേട്ട. 1,350 കിലോ കഞ്ചാവ് ബംഗളൂരൂ സിറ്റി പോലീസ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്നാണ് ആട്ടിന്‍കൂട്ടില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് പിടികൂടിയത്. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് സംഭവം.


ബംഗളൂരു പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ഇതെന്നാണ് റിപ്പോര്‍ട്ട്. ഭൂമിക്കടിയില്‍ രഹസ്യ അറ ഉണ്ടാക്കി ഇതിനകത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ നിന്നും അനധികൃതമായാണ് കഞ്ചാവ് കടത്തിയതെന്ന് പോലീസ് പറഞ്ഞു. ഭൂമിക്കടിയിലെ രഹസ്യ അറയില്‍ നിന്നു കഞ്ചാവ് പുറത്തെടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K