04 September, 2020 08:12:31 AM


50 ശതമാനം യാത്രക്കാരില്ലാത്ത തീവണ്ടികൾ നിർത്തലാക്കും; സ്റ്റോപ്പുകളും കുറയ്ക്കുന്നു



ദില്ലി: കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം തീവണ്ടി സർവീസ് ആരംഭിച്ചുകഴിഞ്ഞാൽ ഒരു വർഷത്തിൽ അമ്പതു ശതമാനത്തിൽ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികൾ നിലനിർത്തില്ല. ആവശ്യമെങ്കിൽ ഈ വണ്ടികൾ മറ്റൊരു ട്രെയിനുമായി സംയോജിപ്പിക്കും.


ദീർഘദൂര ട്രെയിനുകൾക്ക് 200 കിലോമീറ്റർ പരിധിയിൽ സ്റ്റോപ്പുണ്ടാവില്ല. ഈ പരിധിക്കുള്ളിൽ ഏതെങ്കിലും സുപ്രധാന നഗരമുണ്ടെങ്കിൽമാത്രം സ്റ്റോപ്പ് അനുവദിക്കും. ഇതു കണക്കിലെടുത്ത് സ്റ്റോപ്പുകൾ റദ്ദാക്കാനുള്ള പതിനായിരം സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. അതേസമയം, ചില വണ്ടികൾക്കുമാത്രമേ ഇതു ബാധകമാക്കൂവെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.


എല്ലാ ട്രെയിനുകളും ഹബ്ബ് ആൻഡ്‌ സ്‌പോക്ക് മാതൃകയിൽ സർവീസ് നടത്തും. പത്തു ലക്ഷമോ അതിലേറെയോ ജനസംഖ്യയുള്ള നഗരമായിരിക്കും ഒരു ഹബ്ബായി കണക്കാക്കുക. ദീർഘദൂര വണ്ടികൾക്ക് ഇവിടെ സ്റ്റോപ്പുണ്ടാവും. ചെറിയ സ്ഥലങ്ങൾ അനുബന്ധ ട്രെയിനുകളുമായി ബന്ധിപ്പിക്കും. പ്രധാനപ്പെട്ട വിനോദസഞ്ചാര-തീർഥാടന കേന്ദ്രങ്ങളൊക്കെ ഹബ്ബായി പരിഗണിക്കും. അതേസമയം, ഇപ്പോഴത്തെ പരിഷ്കാരങ്ങളൊന്നും മുംബൈ പോലുള്ള സബർബൻ ശൃംഖലകൾക്കു ബാധകമാവില്ല



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K