03 September, 2020 10:52:28 AM


നിര്‍ബന്ധിത വിരമിക്കല്‍; കേന്ദ്ര സര്‍ക്കാരിനെതിരെ ജീവനക്കാരുടെ സംഘടനകള്‍



ദില്ലി: പ്രതിബദ്ധതയിലെ സംശയവും കാര്യക്ഷമതയില്ലായ്മയും കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ വ്യവസ്ഥ ചെയ്ത് ഓഗസ്റ്റ് 28-ന് കേന്ദ്ര പഴ്സണല്‍ മന്ത്രാലയം ഇറക്കിയ ഓഫീസ് മെമ്മൊറാണ്ടം വിവാദത്തില്‍. സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുകയോ 50/55 പ്രായപരിധിയാവുകയോ ചെയ്ത ജീവനക്കാരെ പ്രകടനം വിലയിരുത്തി അവര്‍ക്കു വിരമിക്കല്‍ നല്‍കാന്‍ മേലധികാരിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളതാണിത്.

ഇങ്ങനെ വിരമിക്കലിനു വിധേയനായ ജീവനക്കാരനു പരാതിയുണ്ടെങ്കില്‍ നടപടിക്കുശേഷം കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന ഉപദേശകസമിതിയെ സമീപിക്കാം. ജീവനക്കാരില്‍ നിര്‍ബന്ധിത വിരമിക്കല്‍ അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാരെന്ന് കുറ്റപ്പെടുത്തി സിഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്‌.എം.എസ്. തുടങ്ങി പത്തു പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. ഇപ്പോഴത്തെ ഓഫീസ് മെമോറാണ്ടം പിന്‍വലിക്കണമെന്ന് സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K