29 August, 2020 06:41:05 AM


മഹാരാഷ്ട്രയില്‍ 14,361 പേര്‍ക്കുകൂടി കോവിഡ്; തമിഴ്‌നാട്ടില്‍ മരണം 7000 കടന്നു

മുംബൈ: മഹാരാഷ്ട്രയിൽ 14,361 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,47,995 ആയി. വെള്ളിയാഴ്ച 331 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 23,775 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 5,43,170 പേർ ഇതുവരെ രോഗമുക്തരായി. 11,607 പേർ വെള്ളിയാഴ്ച മാത്രം രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 72.62 ശതമാനമായി. 1,80,718 രോഗികൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്. 39,32,522 സാംപിളുകളാണ് ഇതുവരെ മഹാരാഷ്ട്രയിൽ പരിശോധിച്ചത്.


തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം 4,09,238 ആയി ഉയർന്നു. വെള്ളിയാഴ്ച മാത്രം 5,996 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ കേരളത്തിൽ നിന്ന് തിരിച്ചെത്തിയവരാണ്. പുതുതായി 102 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് മരണസംഖ്യ 7,050 ആയി. വെള്ളിയാഴ്ച 5752 പേർ രോഗമുക്തരായി. ഇതുവരെ 3,49,682 പേർ പൂർണമായും രോഗമുക്തി നേടി. 52,506 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.


ഡൽഹിയിൽ 1808 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. 20 പേർ മരിച്ചു. 1,69,412 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് പിടിപെട്ടത്. മരണസംഖ്യ 4,389 ആയി. 1,51,473 പേർ ഇതുവരെ രോഗമുക്തരായി. സംസ്ഥാനത്തുടനീളം 13,550 പേർ നിലവിൽ ചികിത്സയിൽ തുടരുന്നുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K