27 August, 2020 02:13:43 AM
ജമ്മുവില്‍ കനത്ത മഴ തുടരുന്നു: കോണ്‍ക്രീറ്റ് പാലം ഒഴുക്കില്‍പ്പെട്ട് തകര്‍ന്നു
ശ്രീനഗർ: കനത്ത മഴ തുടരുന്ന ജമ്മുവില്‍ നദിയ്ക്ക് കുറുകെയുള്ള കോണ്‍ക്രീറ്റ് പാലം കുത്തൊഴുക്കില്‍ തകര്‍ന്നു. തവി നദിയിലേക്ക് ഒഴുകുന്ന ചെറുനദിയിലെ കോണ്‍ക്രീറ്റ് പാലമാണ് ശക്തമായ ഒഴുക്കില്‍ തകര്‍ന്നു വീണത്. തകര്‍ന്ന പാലത്തിന്റെ ഒരു ഭാഗം ഒന്നാകെ നദിയിലേക്ക് മറിഞ്ഞുവീണ് ഒലിച്ചുപോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
തവി ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ ഒലിച്ചുപോയി. റിയാസി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ജമ്മുവിലെ ദേശീയപാതകളില്‍ ഉള്‍പ്പെടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്