25 August, 2020 03:28:31 PM


മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ 'സിങ്കം' അണ്ണാമലൈ ബി.ജെ.പിയില്‍ ചേര്‍ന്നു



ദില്ലി: 'സിങ്കം ' എന്ന് വിളിക്കപ്പെട്ടിരുന്ന കര്‍ണാടകയിലെ മുന്‍ ഐ‌.പി‌.എസ് ഉദ്യോഗസ്ഥന്‍ അണ്ണാമലൈ കുപ്പുസാമി, ചൊവ്വാഴ്ച ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബി.ജെ.പി) ചേര്‍ന്നു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു, തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് എല്‍ മുരുകന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ചാണ് അണ്ണാമലൈ ബി.ജെ.പിയില്‍ ചേര്‍ന്നത്.


തമിഴ്‌നാട് സ്വദേശിയായ കുപ്പുസാമി 10 വര്‍ഷം കര്‍ണാടകയില്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. 2019 ല്‍ പൊലീസ് സര്‍വീസില്‍ നിന്ന് രാജിവച്ചു. രാജിവച്ച്‌ കൃത്യം ഒരു വര്‍ഷത്തിനുശേഷം, താന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണെന്നും അണ്ണാമലൈ ഒരു ഫേസ്ബുക്ക് ലൈവ് വഴി അറിയിച്ചു.


ചിക്കമഗളൂരുവിലെ ബാബബുദാംഗിരിയില്‍ നടന്ന 2017 ലെ കലാപങ്ങള്‍ കൈകാര്യം ചെയ്യുകയും കര്‍ണാടകയിലെ തീരദേശ മേഖലയിലെ കുറ്റവാളികള്‍, തീവ്രവാദവല്‍ക്കരണം, വര്‍ഗീയ ശക്തികള്‍ എന്നിവയെ നിയന്ത്രിക്കുകയും ചെയ്തതിന് ശേഷം അണ്ണാമലൈ പ്രശസ്തി നേടിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K