17 August, 2020 12:41:37 PM
ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ. പി നേതാവ് മദ്യകടത്ത് കേസില്‍ പിടിയില്‍
ഹൈദരാബാദ്: അനധികൃത മദ്യകടത്ത് കേസില്‍ ബി.ജെ.പി നേതാവുള്‍പ്പെടെ നാല് പേര്‍ പിടിയില്‍. ആന്ധ്രയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ജി രാമഞ്ജനേയുലുവിനെയാണ് സംസ്ഥാന സംസ്ഥാന എന്‍ഫോഴ്സ്‌മെന്‍റ് ബ്യൂറോ(എസ്.ഇ.ബി) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മച്ചിലിപട്ടണം നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു.
തെലങ്കാനയില്‍ നിന്ന് ആന്ധ്രാപ്രദേശിലേക്ക് മദ്യം കടത്തുന്നതിനിടെയാണ് പിടിയിലായത്. മൂന്ന് കാറുകളില്‍ നിന്നായി ആറ് ലക്ഷം രൂപ വിലവരുന്ന 40 കുപ്പികളാണ് കണ്ടെടുത്തതെന്ന് എസ്.ഇ.ബി പൊലീസ് സൂപ്രണ്ട് ആരിഫ് ഹസീഫ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സോമു വീരരാജു അഞ്ജി ബാബുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.