12 August, 2020 01:51:09 PM
കരിപ്പൂര്‍ ദുരന്തത്തില്‍ അപക്വമായ പരാമര്‍ശം: ഡിജിസിഎ മേധാവിയെ മാറ്റണം - പൈലറ്റ് യൂണിയനുകള്‍
ദില്ലി: സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ കരുണ്‍ കുമാറിനെതിരെ പൈലറ്റുമാരുടെ യൂണിയനുകള്‍. കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ് പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് അപക്വമായ പരാമര്‍ശം നടത്തിയ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തെ മാറ്റാന്‍ രണ്ട് യൂണിയനുകള്‍ കേന്ദ്ര വ്യോമ്യാന മന്ത്രിക്ക് കത്ത് നല്‍കിയത്. അപകടത്തില്‍ പ്രാഥമിക അന്വേഷണം നടത്തുന്നതിനിടെ ലാന്‍ഡിംഗിലെ പിഴവാണ് അപകട കാരണമെന്ന സ്വന്തം നിരീക്ഷണം പരസ്യമായി പറഞ്ഞതാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്.
അരുണ്‍ കുമാറിനെ മാറ്റി പകരം വ്യോമയാന മേഖലയുമായി അറിവുള്ളതും പ്രവൃത്തി പരിചയവുമുള്ളയാളെ നിയമിക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് യൂണിയന്‍, ഇന്ത്യന്‍ പൈലറ്റ്‌സ് ഗില്‍ഡ് എന്നിവയാണ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് പരാതി നല്‍കിയത്. ഈ രണ്ട് യൂണിയനുകളിലും ഉള്‍പ്പെട്ടവരല്ല മരിച്ച പൈലറ്റുമാര്‍.
വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ പൈലറ്റ് ക്യാപ്‌റ്ണ്‍ ദീപക് വസന്ത് സാത്തെ (58), സഹപൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് കുമാര്‍ (32), എന്നിവരും 16 യാത്രക്കാരുമാണ് മരിച്ചത്. ജീവനക്കാരടക്കം 190 പേര്‍ വിമാനത്തിലുണ്ടായിരുന്നു. എയര്‍ ഇന്ത്യയിലെ ഏറ്റവും പരിചയ സമ്പന്നനായ വൈമാനികനായിരുന്നു സാത്തേ. 10,000ല്‍ ഏറെ മണിക്കൂറുകള്‍ വിമാനം പറത്തി പരിചയമുള്ള ഇദ്ദേഹം 20ല്‍ ഏറെ തവണ കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തിട്ടുണ്ട്. അഖിേലഷ് കുമാറിന് 1723 മണിക്കൂര്‍ പറത്തല്‍ പരിചയമാണുള്ളത്