12 August, 2020 08:23:03 AM


ബംഗളുരുവില്‍ എം.എല്‍.എയുടെ വീടിന് നേരെ ആക്രമണം; രണ്ട് പേരെ പൊലിസ് വെടി വെച്ച് കൊന്നു



ബംഗളുരു; ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് കര്‍ണാടക എം.എല്‍.എ ശ്രീനിവാസ് മൂര്‍ത്തിയുടെ വീടിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ പൊലിസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാലോളം പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗ്ലുരുവിലെ കെ.ജി ഹള്ളിയിലാണ് സംഭവം. എം.എല്‍.എ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K