10 August, 2020 12:58:49 PM


സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ ചു​റ്റ​ള​വി​ലും കാ​ന്‍റീ​നു​ക​ളി​ലും ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന നിരോധിച്ചു



ദില്ലി: രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ​ക്ക് 50 മീ​റ്റ​ർ ചു​റ്റ​ള​വി​ലും കാ​ന്‍റീ​നു​ക​ളി​ലും ജ​ങ്ക് ഫു​ഡ് വി​ൽ​പ്പ​ന പാ​ടി​ല്ലെ​ന്ന് ഇ​ന്ത്യ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ സ്റ്റാ​ൻ​ഡേ​ഡ് അ​തോ​റി​റ്റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യം മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്കൂ​ളു​ക​ളി​ൽ ജ​ങ്ക് ഫു​ഡ് നി​രോ​ധി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ 2015-ൽ ​ദില്ലി ഹൈ​ക്കോ​ട​തി എ​ഫ്എ​സ്എ​സ്എ​ഐ​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.


സ്കൂ​ളു​ക​ളി​ൽ വൃ​ത്തി​യും പോ​ഷ​ക​സ​മൃ​ദ്ധ​വു​മാ​യ ആ​ഹാ​ര​വും കു​ട്ടി​ക​ൾ​ക്ക് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ന്യു​ട്രീ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. കൊ​ഴു​പ്പ്, ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ കൂ​ടു​ത​ലു​ള്ള​തും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് ന്ധ​ജ​ങ്ക് ഫു​ഡ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K