07 August, 2020 03:05:40 PM
സുശാന്ത് സിംഗ് കേസ്: മുംബൈയില്‍ ക്വാറന്റീനിലായ ഐ.പി.എസ് ഓഫീസറെ മോചിപ്പിച്ചു
.
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം അന്വേഷിക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥനെ ക്വാറന്റീനിലാക്കിയ നടപടി മുംബൈ അധികൃതര്‍ പിന്‍വലിച്ചു. ബിഹാറില്‍ നിന്നുള്ള ഐ.പി.എസ് ഓഫീസര്‍ വിനയ് തിവാരിയെ ആണ് കഴിഞ്ഞ ദിവസം മുംബൈ ബി.എം.സി അധികൃതര്‍ നിര്‍ബന്ധിത ക്വാറന്റീലാക്കിയത്. കേസ് സി.ബി.ഐയ്ക്ക് വിട്ടതോടെയാണ് ഉദ്യോഗസ്ഥനെ വിട്ടയക്കാന്‍ അധികൃതര്‍ തയ്യാറായത്.
ഓഗസ്റ്റ് രണ്ടിന് മുംബൈയില്‍ എത്തിയ വിനയ് തിവാരിയെ 14 ദിവസത്തേക്ക് നിര്‍ബന്ധിത ക്വാറന്റീനിലാക്കുകയായിരുന്നു. ബിഹാര്‍ പോലീസ് കേസ് അന്വേഷിക്കുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ ക്വാറന്റീനിലാക്കിയതും വിവാദമായിരുന്നു.