03 August, 2020 04:22:26 PM
കോവിഡ്; രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽനിന്നും ഉമാ ഭാരതി വിട്ടുനിൽക്കും
ദില്ലി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽനിന്നും മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി വിട്ടുനിൽക്കും. പ്രധാനമന്ത്രി ഉൾപ്പെടെ നിരവധി പ്രമുഖരാണ് അയോധ്യയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നത്. ഇവരുടെ ആരോഗ്യത്തിൽ തനിക്ക് ഉത്ണ്ഠയുണ്ടെന്നും അവർ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ചില പാർട്ടി പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്നും അവർ പറഞ്ഞു.
ഭോപ്പാലിൽനിന്നും ഇന്ന് അയോധ്യയിലേക്ക് പോകുമെന്നും അവർ പറഞ്ഞു. താൻ കോവിഡ് ബാധിതരുമായി ഇടപെടാൻ സാധ്യതയുണ്ട്. അതിനാലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽനിന്നും അകലം പാലിക്കുന്നത്. ഇതിനുശേഷം അയോധ്യ സന്ദർശിക്കാൻ കഴിയുമെന്നും ഉമാ ഭാരതി കൂട്ടിച്ചേർത്തു.